BREAKING NEWSKERALA

പൊലീസ് നിയമ ഭേദഗതി: വായമൂടിക്കെട്ടാനുള്ള നീക്കത്തില്‍ പിബിക്കും അതൃപ്തി, തിരുത്താന്‍ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി:സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊലീസ് നിയമ ഭേദഗതിയില്‍ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം. പൊലീസ് നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രനേതൃത്വം പ്രതികരിച്ചത്.
പൊലീസ് നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരാകില്ലെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊലീസ് നിയമഭേദഗതിയിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Related Articles

Back to top button