പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ ആക്രമിച്ച മാതാവിനെതിരെ ധൃതിപിടിച്ച് കേസെടുക്കേണ്ടെന്ന് തീരുമാനം. മാതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മെഡിക്കല്‍ രേഖകള്‍ ലഭിച്ച ശേഷം മാതാവിനെതിരായ പ്രതിയുടെ പരാതി പരിശോധിക്കും.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ പറയുന്നു. ബസില്‍ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാള്‍ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ വന്നു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും അമ്മ പറഞ്ഞു.
എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോള്‍ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് താന്‍ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ പറഞ്ഞു.
1,097 Less than a minute