കൊച്ചി: എറണാകുളം വരാപ്പുഴയില്‍ ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം. മഞ്ഞുമ്മല്‍ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാര്‍ട്ടിക്കാണ് ഇവര്‍ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം കേസില്‍ പ്രതികളായവരാണ് പൊലീസിന്റെ പിടിയിലായത്. റൂറല്‍ എസ്പിയുടെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറന്നാള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
95 Less than a minute