AUTOFOUR WHEELERLATESTWORLD

ജീവന്‍ രക്ഷിക്കാന്‍ വൃക്കയുമായി പൊലീസ് ലംബോര്‍ഗിനി വെറും രണ്ട് മണിക്കൂറുകൊണ്ട് പാഞ്ഞത് 500 കിലോമീറ്റര്‍

നിര്‍ണായക സമയത്ത് ജീവന്‍ രക്ഷാ ശസ്ത്രക്രിയയ്ക്കായി അവയവം എത്തിക്കാന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ ഉപയോഗിച്ച പൊലീസ് രക്ഷിച്ചത് ഒരു ജീവന്‍. ഇറ്റലിയിലാണ് സംഭവം. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്കയുമായി ഇറ്റാലിയന്‍ പൊലീസ് പാഞ്ഞത് ആഡംബര വാഹനമായ ലംബോര്‍ഗിനിയില്‍.
ഇറ്റലിയിലെ വടക്കന്‍ നഗരമായ പഡോവായില്‍ നിന്ന് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള റോമിലെ ജെമെല്ലി ആശുപത്രിയിലേക്ക് ലംബോര്‍ഗിനി ഹുറാകാന്‍ എല്‍പി 610-4 വാഹനത്തില്‍ ഇറ്റാലിയന്‍ പൊലീസ് ഡ്രൈവ് ചെയ്തത് 500 കിലോമീറ്റര്‍. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലാണ് പൊലീസ് വാഹനം ഓടിച്ചത്.
സാധാരണ ആറു മണിക്കൂര്‍ സമയം വേണം ഇത്രയും ദൂരം യാത്ര ചെയ്യാന്‍. എന്നാല്‍, ഇത്തവണ വെറും രണ്ടു മണിക്കൂര്‍ സമയം കൊണ്ടാണ് വൃക്കയുമായി പൊലീസ് ലംബോര്‍ഗിനിയില്‍ പാഞ്ഞെത്തിയത്.
അതേസമയം, വൃക്കയ്ക്കായി കാത്തിരിക്കുന്ന രോഗിക്ക് യഥാസമയം അവയവം എത്തിക്കാന്‍ പ്രാദേശിക അധികാരികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതോടെ അധികൃതര്‍ മുന്നോട്ട് വരികയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അവയവങ്ങള്‍, പ്ലാസ്മ, വാക്‌സിനുകള്‍ എന്നിവ രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാന്‍ സഹായിക്കുക എന്നതാണ് ലംബോര്‍ഗിനിയുടെ ധര്‍മമെന്നും അല്ലാതെ കാറോട്ട മത്സരത്തില്‍ പങ്കെടുക്കലല്ലെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.
ഒരു ജീവന്‍ രക്ഷിക്കാന്‍ സൂപ്പര്‍ പവറുകളുടെ ആവശ്യമില്ലെന്നും ഒത്തൊരുമയും സാങ്കേതികവിദ്യയും കാര്യക്ഷമതയും മതിയെന്നും ഇറ്റാലിയന്‍ പൊലീസ് ഓണ്‍ലൈനില്‍ കുറിച്ചു.

Related Articles

Back to top button