KERALALATEST

ഇത് ഒരു സ്റ്റാര്‍ ഹോട്ടല്‍ അല്ല, പൊലീസ് സ്റ്റേഷനാണ്

കാസര്‍കോട്: പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്വീകരണ മുറിയിലെത്തിയ പ്രതീതി സൃഷ്ടിച്ച് കാസര്‍കോട് പോലീസ് സ്റ്റേഷന്‍.എത്ര വലിയ പരാതി ആണെങ്കിലും എത്തുന്നവര്‍ ആദ്യം ശ്രദ്ധിക്കുക പോലീസ് സ്‌റ്റേഷന്റെ ഭംഗിയായിരിക്കും.ജില്ലയില്‍ നവീകരിച്ച ആദ്യ പോലീസ് സ്റ്റേഷനാണ് ബേക്കല്‍.നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 12 ലക്ഷം രൂപ അനുവദിച്ചാണ് നവീകരണം. കാഞ്ഞങ്ങാട് ഐഡിയല്‍ കണ്‍സ്ട്രക്ഷന്‍ ഉടമ പി എന്‍ നിഷാന്ത രാജാണ് നിര്‍മാണം നിര്‍വഹിച്ചത്. 25 ദിവസം കൊണ്ടാണ് ആഢംബര ഹോട്ടലിന് തുല്യമായ പുതുമോടി ഉണ്ടാക്കിയത്.
ജനമൈത്രി പോലീസ് സ്റ്റേഷനുകല്‍ക്ക് പുതിയെരു മാത്രകയാവുകയാണ് ഈ പോലീസ് സ്റ്റേഷന്‍.കോര്‍പറേറ്റ് ഓഫീസുകളെ വെല്ലുന്ന ഇന്റിരിയല്‍ വര്‍ക്ക് ചെയ്ത മുറികളും മരബെഞ്ചുകള്‍ക്ക് പകരം കുഷ്യനിട്ട ഇരിപ്പിടമുള്ള സന്ദര്‍ശക മുറിയും കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണ്.പഴയ ഇരുട്ട് മുറിയെന്നത് ഇവിടെ സ്വപ്‌നമാണ്.മനോഹരമായ ലോക്കപ്പ്, ഫയല്‍, ആയുധ, കംപ്യൂട്ടര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ക്രൈം എസ്‌ഐ, പാറാവുകാര്‍ എന്നിവരുടെ മുറികളും അധുനികരീതിയില്‍ നവീകരിച്ചിരിക്കുകയാണിപ്പോള്‍.റിസപ്ഷന്‍ കൗണ്ടറില്‍ ജിഡി ചാര്‍ജിനും പിആര്‍ഒയ്ക്കുമായുള്ള പ്രത്യേക കൗണ്ടര്‍ കണ്ടാല്‍ എത്തുന്നതാരായാലും അവരുടെ കണ്ണ് തള്ളിപ്പോകും.
സീലിങ് ജിപ്‌സം ചെയ്ത് എല്‍ഇഡി ബള്‍ബുകള്‍ നിറച്ചിട്ടുണ്ട്. ജില്ലാ പോലീസ് കാര്യാലയത്തിന് പോലും ഇത്ര നല്ല പ്രവേശന കവാടമില്ലന്നു തന്നെ പറയാം. മുറ്റത്ത് പൂന്തോട്ടവും വരും. മുറ്റത്തുള്ള ഗാന്ധി പ്രതിമയുടെ മുഖവും മിനുക്കിയിട്ടുണ്ട്. സ്റ്റേഷന്‍ ചുറ്റും ഇന്റലോക്ക് ചെയ്തു മനോഹരമാക്കിയിട്ടുണ്ട് ബേക്കല്‍ പോലീസ് സ്റ്റേഷന്‍. സംസ്ഥാന പോലീസിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് എല്ലാ ജില്ലയിലും ഒരു പോലീസ് സ്റ്റേഷന്‍ വീതം നവീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ബേക്കലിന് പുതുമോടി കൈവന്നത്.

Related Articles

Back to top button