HEALTHLATEST

മലിനീകരണം മൂലം പുരുഷന്റെ ലിംഗം ചുരുങ്ങുന്നതായി പഠനം

വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം പുരുഷന്റെ ജനനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനം. പുരുഷന്റെ ലിംഗം ചുരുങ്ങുകയാണെന്നും കുഞ്ഞുങ്ങള്‍ ചെറിയ ലിംഗാഗ്രത്തോടെയാണ് ജനിക്കുന്നതെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മലിനീകരണം മനുഷ്യന്റെ പ്രത്യുല്‍പാദനത്തിന് വെല്ലുവിളിയാകുമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്‍ തന്റെ പുതിയ പുസ്തകമായ കൗണ്ട് ഡൗണില്‍ പറയുന്നു.
ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന എന്‍ഡോക്രൈന്‍ സിസ്റ്റത്തെ ബാധിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗമാണ് ഇതിന് കാരണം. പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ ഫത്താലേറ്റുകളുടെ ഫലമായി മാനവികത ഫെര്‍ട്ടിലിറ്റി നിരക്കില്‍ ‘അസ്തിത്വ പ്രതിസന്ധി’ നേരിടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഭ്രൂണങ്ങള്‍ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കുട്ടികള്‍ ചുരുങ്ങിയ ജനനേന്ദ്രിയങ്ങളോടുകൂടി ജനിക്കാന്‍ സാധ്യതയുള്ളതായി പഠനസംഘം വ്യക്തമാക്കി.
പ്ലാസ്റ്റിക്കുകളെ കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ ചേര്‍ക്കുന്ന ഫത്താലേറ്റ് എന്ന രാസവസ്തുവിന് വ്യാവസായിക ഉപയോഗം കൂടുതലാണ്. ഇത് കളിപ്പാട്ടങ്ങളിലേക്കും ഭക്ഷണങ്ങളിലേക്കും പകരുന്നതായും തുടര്‍ന്ന് മനുഷ്യവികസനത്തെ ദോഷകരമായി ബാധിക്കുന്നതായും സ്വാന്‍ പറയുന്നു.

Related Articles

Back to top button