BREAKING NEWSKERALALATESTNEWS

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; എടപ്പാളിൽ 1500 പേർക്ക് റാൻഡം പരിശോധന: നിയന്ത്രണങ്ങൾ കടുപ്പിച്ച് മലപ്പുറം

മലപ്പുറം പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്നുമുതല്‍ അടുത്തമാസം 6 വരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്ക് അടച്ചിടും. പൊന്നാനി താലൂക്ക് കണ്ടെയിന്‍മെന്റ് സോണാക്കും. സ്വകാര്യ ആശുപത്രികളിലും ചികില്‍സയ്ക്ക് നടപടി സ്വീകരിച്ചെന്നു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. കലക്ടര്‍ ആശുപത്രികളുടെ പട്ടിക തയ്യാറാക്കും.

എടപ്പാളിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുമായി ഇരുപതിനായിരത്തോളം പേർക്കു സമ്പർക്കമുണ്ടായിരുന്നതായി വിലയിരുത്തൽ.  ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്ൻമെന്റ് സോണാക്കാൻ ജില്ലാ ഭരണകൂടം സർക്കാരിനോടു ശുപാർശ ചെയ്തു. നിലവിൽ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാർഡുകളും മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ. മേഖലയിൽ റാൻഡം സാംപിൾ പരിശോധന നാളെ ആരംഭിക്കും രോഗബാധിതരുമായി സമ്പർ‌ക്കമുണ്ടായിരുന്നവർ, ആരോഗ്യ പ്രവർത്തകർ, കച്ചവടക്കാർ, പൊലീസുകാർ, ആശാവർക്കർമാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിവരടക്കം 1500 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.

Tags

Related Articles

Back to top button
Close