ENTERTAINMENTBOLLYWOOD

പൂനം പാണ്ഡേ ഭര്‍ത്താവിനെ അകത്താക്കി, അതും വിവാഹത്തിന്റെ 13ാം ദിനം

ഭര്‍ത്താവ് തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെ (46) അറസ്റ്റിലായി. ഗോവ പൊലീസാണ് സാം ബോംബെയെ അറസ്റ്റ് ചെയ്തത്. നടി നല്‍കിയ പരാതിയില്‍ സാം തന്നെ അപമാനിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് നടക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് കേവലം പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടിയുടെ പരാതി. മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ മാസം പത്തിനാണ് ഇവര്‍ വിവാഹിതരായത്. താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു. സെപ്റ്റംബര്‍ പത്തിന് വിവാഹിതരായ ഇവര്‍ ഗോവയിലായിരുന്നു.
പൂനം പാണ്ഡേ തന്റെ വിവാഹ വിവരം ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. വിവാഹചിത്രങ്ങള്‍ പൂനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Related Articles

Back to top button