ENTERTAINMENTMALAYALAM

ബ്ലൗസില്‍ ഇന്ദ്രജിത്തിന്റെ മുഖമോ? പൂര്‍ണിമയുടെ മറുപടി ഇതാണ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ. സിനിമയില്‍ നിന്നുമെടുത്ത നീണ്ട ഇടവേള അവസാനിപ്പിച്ച് പൂര്‍ണിമ പോയ വര്‍ഷം തിരിച്ചു വന്നിരുന്നു. പൂര്‍ണിമയും ഇന്ദ്രജിത്തും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. ഇവരുടെ കുടുംബവും ഇന്ന് മലായളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൂര്‍ണിമ പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പഴയൊരു ഓണക്കാലത്ത് എടുത്ത ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. 2015 ല്‍ എടുത്ത ചിത്രത്തില്‍ പൂര്‍ണിമയുടെ ബ്ലൗസില്‍ ഇന്ദ്രജിത്തിന്റെ മുഖവും കാണാം. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഭര്‍ത്താവിന്റെ മുഖം ബ്ലൗസില്‍ തുന്നിച്ചേര്‍ത്തതാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ഈ ചോദ്യത്തിന് പൂര്‍ണിമ മറുപടിനല്‍കുകയും ചെയ്തു.
ഓ ഗോഡ് നോ. അതൊരു കണ്ണാടിയാണെന്നായിരുന്നു പൂര്‍ണിമയുടെ മറുപടി. കണ്ണാടിയില്‍ ഇന്ദ്രജിത്തിന്റെ മുഖം പതിയുക മാത്രമായിരുന്നു. രസകരമായ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. മകള്‍ പ്രാര്‍ത്ഥനയോടെയായി ഇവിടെ ഒന്നും കമന്റ് ചെയ്യരുതേ എന്നും പൂര്‍ണിമ പറയുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker