LATESTKERALA

പൂന്തുറ സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലില്‍, സ്ഥാനമോഹമില്ല… പക്ഷേ സ്ഥാനാര്‍ത്ഥിയാണ്

തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നു. ഈ അടുത്ത് തന്റെ നാടായ തിരുവല്ലത്ത് കോണ്‍ഗ്രസിന്റെ സിറ്റിങ് കൗണ്‍സിലര്‍ രാജിവച്ച് ബിജെപിയില്‍ പോയിരിക്കുന്നു. അങ്ങനെയുള്ള ഇവരെ എങ്ങനെ വിശ്വസിക്കും? നാടിന്റെ മതേതര കാഴ്ചപ്പാട് നിലനില്‍ക്കണമെന്നും മാര്‍ക്‌സിസ്റ്റ് അടിമത്ത നാടായി നമ്മുടെ നാട് മാറാന്‍ പാടില്ലെന്നുമാണ് സിറാജ് ഐഎല്‍എല്ലിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല പാര്‍ട്ടി മാറുന്നതെന്നും സിറാജ് പറഞ്ഞു. മൂന്നു തവണ കൗണ്‍സിലറായി ഇരുന്ന തനിക്ക് കൗണ്‍സിലര്‍ സ്ഥാനമോ പാര്‍ലമെന്ററി വ്യാമോഹങ്ങളോ ഇല്ല. മഅദനിയുടെ മോചനത്തിനായി ഇത്രനാളും വാദിച്ചു. ഇനി മുതല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു കൊണ്ട് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുമെന്നും സിറാജ് പറഞ്ഞു.
എന്നാല്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ്, ഐഎന്‍എല്ലിന് നല്‍കിയ ഏക സീറ്റില്‍ സിറാജാണ് സ്ഥാനാര്‍ഥിയായിരിക്കുന്നത്. സിറാജ് സ്ഥാനാര്‍ഥിയാകുമെന്ന് സിറാജിന് പാര്‍ട്ടി അംഗത്വം നല്‍കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍എല്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker