BREAKING NEWSKERALALATEST

കോവിഡ് കാലത്തെ തൃശ്ശൂര്‍ പൂരം എങ്ങനെ: ഇന്ന് വീണ്ടും ചര്‍ച്ച

തൃശ്ശൂര്‍: സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കും. രാവിലെ 10.30ന് ഓണ്‍ലൈനിലാണ് യോഗം.
മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.
45 വയസ്സിന് മേലെയുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്നും 45ന് താഴെയുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണമെന്നുമായിരുന്നു പൂരം കാണാനുള്ള പ്രധാന വ്യവസ്ഥ. 10 വയസ്സില്‍ തഴെയുള്ളവര്‍ക്കും 60 വയസ്സിന് മേലെയുള്ളവര്‍ക്കും പ്രവേശനം ഉണ്ടാവില്ലെന്നും വ്യവസ്ഥ ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ പോസിറ്റീവിറ്റി നിരക്ക് കൂടിയപ്പോള്‍ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കോ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോമാത്രം പ്രവേശനം എന്നാക്കി നിബന്ധന. ആനകളുടെ എല്ലാ പാപ്പാന്‍മാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എന്ന നിബന്ധനയും വെച്ചു.
ആദ്യം പറഞ്ഞതില്‍നിന്ന് സര്‍ക്കാര്‍ മാറിയെന്ന് ആരോപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്തെത്തിയതോടെയാണ് ഞായറാഴ്ച കളക്ടര്‍ യോഗം വിളിച്ചത്. ഇതില്‍ ഈ പ്രശ്‌നങ്ങള്‍ ദേവസ്വങ്ങള്‍ ഉന്നയിച്ചെങ്കിലും ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ തീരുമാനിക്കാനായി മാറ്റിവെക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker