ENTERTAINMENTMALAYALAM

പേരക്കുട്ടികള്‍ക്ക് മുമ്പേ ടാറ്റു കുത്തി, 68ലും അമ്മ കൂള്‍ കൂളെന്ന് പൂര്‍ണിമ

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇന്ദ്രജിത്ത് സിനിമയിലും പൂര്‍ണിമ സിനിമയിലും ബിസിനസ് രംഗത്തും ഒരു പോലെ തിളങ്ങുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇവര്‍ക്ക് ആരാധകരും ഏറെയാണ്. ഇവരുടെ മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും നിരവധി ഫാന്‍സുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ 68ാം പിറന്നാള്‍ ദിനത്തില്‍ പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ശാന്തിയമ്മയ്ക്ക് 68 വയസ്സ്
മോഹന്‍, ശാന്തി എന്നിവരാണ് പൂര്‍ണിമയുടേയും പ്രിയയുടേയും മാതാപിതാക്കള്‍. നല്ലൊരു നര്‍ത്തകി കൂടിയാണ് പൂര്‍ണിമയുടെ അമ്മയായ ശാന്തി. ഇപ്പോഴിതാ അമ്മയുടെ 68ാം ജന്മനദിനം പ്രമാണിച്ച് സോഷ്യല്‍മീഡിയയില്‍ ഏതാനും ചിത്രങ്ങളും ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ.
അമ്മയുടെ പിറന്നാളാണിന്ന്. പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ കൂള്‍ കൂളായ അമ്മ ടാറ്റു കുത്തി. കാരണം ഏറെ ഉത്സാഹമുള്ളൊരു അമ്മ മാത്രമല്ല അത്യുത്സാഹമുള്ളൊരു മുത്തശ്ശി കൂടിയാണ്, പൂര്‍ണിമയും പ്രിയയും അമ്മയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പൂര്‍ണി പങ്കുവെച്ചിട്ടുണ്ട്.
അമ്മയുടെ കയ്യില്‍ നക്ഷത്രങ്ങള്‍ ടാറ്റു ചെയ്തിരിക്കുന്ന ചിത്രങ്ങളും പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് താഴെ ഏതാനും താരങ്ങളും അമ്മയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
അമല പോള്‍, ഗീതു മോഹന്‍ദാസ്, രഞ്ജിനി ഹരിദാസ്, ശ്രുതി മേനോന്‍ തുടങ്ങി നിരവധി പേര്‍ ഇന്‍സ്റ്റയില്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ലവ് യൂ അമ്മ, സന്തോഷ ജന്മദിനം എന്നാണ് അമല പോള്‍ കുറിച്ചിരിക്കുന്നത്. ഹാപ്പിയസ്റ്റ് ബെര്‍ത്ത് ഡേ ആന്റി എന്നാണ് രഞ്ജിനി കമന്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button