KERALALATEST

മാര്‍പ്പാപ്പ പറഞ്ഞ സ്വവര്‍ഗ ലൈംഗികത അങ്ങനെയല്ല: കെസിബിസി

കൊച്ചി: സ്വവര്‍ഗാനുരാഗികളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കെസിബിസി. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ ലഭിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശവാദം. ഇത്തരക്കാരുടെ കൂട്ടിതാമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെസിബിസി വ്യക്തമാക്കി.
റോം ചലച്ചിത്രമേളയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച ‘ഫ്രാന്‍സെസ്‌കോ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാര്‍പാപ്പ സ്വവര്‍ഗാനുരാഗികളെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയത്.
സ്വര്‍ഗാനുരാഗം അധാര്‍മികമാണെന്നുള്ള മുന്‍ഗാമികളുടെ നിലപാടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരുത്തിയത്. നിങ്ങള്‍ക്ക് ഒരാളെ ഒരു കുടുംബത്തില്‍ നിന്ന് പുറത്താക്കോനോ അവരുടെ ജീവിതം മോശമാക്കാനോ കഴിയില്ല. നമുക്കുള്ള നിയമങ്ങളിലൂടെ അവരെ നിയമപരമായി സംരക്ഷിക്കാന്‍ കഴിയണം. സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമത്തിന്റെ പരിരക്ഷയാണ് ആവശ്യമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
നൂറ്റാണ്ടുകളായി സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചുവരുന്നത്. ഇത്തരക്കാര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കരുതെന്നായിരുന്നു ഇതുവരെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവയെല്ലാം തിരുത്തിയാണ് മാര്‍പ്പാപ്പ നിലപാട് പ്രഖ്യാപിച്ചത്.

Related Articles

Back to top button