KERALALATEST

പോപ്പുലര്‍ ഫിനാന്‍സ്: ഉടമയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

കോന്നി പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജപ്തി നടപടികള്‍ നടന്നു. കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ കോന്നി, വകയാര്‍, മങ്ങാരം മുറിയില്‍ ഇണ്ടിക്കാട്ടില്‍ വീട്ടില്‍ തോമസ് ദാനിയേലിന്റെ പേരില്‍ വികോട്ടയം വില്ലേജില്‍ ബ്ലോക്ക് 32 ല്‍ തണ്ടപ്പേര്‍ 3362 ല്‍ റീസര്‍വെ നമ്പര്‍ 87/4, 8.64 ആര്‍ നിലവും 122/2 നമ്പരില്‍ 68.55 ആര്‍ പുരയിടവും 122/5 നമ്പരില്‍പെട്ട 13.30 ആര്‍ പുരയിടവും 124/4 നമ്പരില്‍പെട്ട 66.10 ആര്‍ പുരയിടവും ഉള്‍പ്പെടെ ഒരു ഹെക്ടര്‍ 56 ആര്‍ 50 ച.മീറ്റര്‍ സ്ഥലം (മൂന്ന് ഏക്കര്‍ 87 സെന്റ് സ്ഥലം) കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം വികോട്ടയം വില്ലേജ് ഓഫീസര്‍ ജപ്തി ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് നല്‍കി.
വില്ലേജ് ഓഫീസര്‍ ആര്‍.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എസ്.സുധീര്‍, ആര്‍.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker