KERALALATEST

2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍ തൊഴിലുറപ്പ് തൊഴിലാളി !, രേഖകള്‍ പുറത്ത്

 


കോന്നി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പോപുലര്‍ ഫിനാന്‍സ് ഉടമ എം.ഡി തോമസ് തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖ. കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കാര്‍ഡ് പോപുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍ 2011-12 കാലഘട്ടത്തില്‍ കോന്നി ഗ്രാമപഞ്ചായത്തില്‍നിന്ന് നേടിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കുമ്പോള്‍ സമര്‍പ്പിക്കാന്‍ സ്വന്തമാക്കിയതാണിതെന്നാണ് കരുതുന്നത്.

വകയാറിലെ സ്വന്തം പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കൂട്ടത്തില്‍ ഇദ്ദേഹവും തൊഴിലുറപ്പ് തൊഴിലാളി വേതനം പറ്റിയിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ സെക്രട്ടറിക്ക് കാര്‍ഡ് നല്‍കാം.

പറമ്പില്‍ മഴക്കുഴി എടുക്കുന്നതിന്റെ പേരില്‍ കാര്‍ഡ് സ്വന്തമാക്കിയെന്നാണ് കരുതുന്നത്. അടുത്ത ബന്ധുവായ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തോമസ് ഡാനിയേലും ഭാര്യയും മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് നടത്തിയത്. എന്നാല്‍, കോടികള്‍ നിക്ഷേപിച്ച പലരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

Related Articles

Back to top button