KERALALATEST

പോസ്റ്റല്‍ ബാലറ്റ് കാണാനില്ല, പോസ്റ്റ്മാന്റെ പേരില്‍ കേസെടുത്തു

നെടുമങ്ങാട്: ക്വാറന്റീനില്‍ കഴിയുന്നയാളിന് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് കാണാനില്ല. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് പോസ്‌റ്റോഫീസ് ഉപരോധിച്ചു. വട്ടപ്പാറ വേങ്കോട് പോസ്റ്റ്ഓഫീസില്‍ എത്തിയ പോസ്റ്റല്‍ ബാലറ്റാണ് നഷ്ടപ്പെട്ടത്.
പോസ്റ്റ്മാന്‍ ബാലചന്ദ്രന്റെ കൈയില്‍ നിന്നാണ് ബാലറ്റ് കാണാതായത്. കൂടാതെ പോസ്റ്റ്മാന്റെ മൊബൈല്‍ ഫോണും 300 രൂപയും നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബാലറ്റ് ലഭിക്കാത്ത ഒരു വോട്ടര്‍ പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ബാലറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് യു.ഡി.എഫ്. ജില്ലാ സ്ഥാനാര്‍ഥി തേക്കട അനില്‍കുമാര്‍, കരുപ്പൂര് സുരേഷ്, ബാബുരാജ് തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഒടുവില്‍ ഉച്ചയോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോസ്റ്റ് മാസ്റ്റര്‍ ശ്രീലക്ഷ്മിയുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തതായി നെടുമങ്ങാട് സി.ഐ. വി.രാജേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വിവാദമായ പോസ്റ്റല്‍വോട്ട് ക്രമക്കേട് നടന്നത് വട്ടപ്പാറയിലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker