BREAKING NEWSLATESTNATIONAL

പിപിഇ കിറ്റില്‍ അടിപൊളി ബ്രേക്ക്ഡാന്‍സ്, ഇതാന്‍ഡാ ഡോക്ടര്‍

ഡോക്ടര്‍മാരും, നഴ്‌സുമാരും ഭൂമിയിലെ മാലാഖമാര്‍ ആണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഇത് തെളിയിച്ചു തരുന്ന കാലഘത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ട ലോകത്തെ രക്ഷിക്കാന്‍ പല ത്യാഗങ്ങളും സഹിച്ച് ഡോക്ടര്‍മാരുടെ സംഘം ഇപ്പോഴും ശരിയാണ്. അതെ സമയം ചില ഡോക്ടര്‍മാര്‍ രോഗിയെ സുഖപ്പെടുത്തുക എന്നതില്‍ മാത്രം തന്റെ കര്‍ത്തവ്യം ചുരുക്കി നിര്‍ത്താതെ ഒരല്‍പം മുന്നോട്ട് കടന്നു ചിന്തിക്കും. ഇക്കൂട്ടത്തില്‍ പെട്ടതാണ് ഡോക്ടര്‍ അനുപ് സേനാപതി.
അസ്സാമിലെ സില്‍ച്ചറിലെ മെഡിക്കല്‍ കോളേജില്‍ ഇഎന്‍ടി സര്‍ജന്‍ ആണ് അനുപ് സേനാപതി. കൊവിഡിനെ തുടര്‍ന്ന് അധിക ചുമതല ചെയ്യുന്ന അനുപ് ചെയ്തതെന്തെന്നോ? ഡാന്‍സ് കളിച്ചു. അതും കോവിഡ് രോഗികളുടെ മുന്‍പില്‍ പൂര്‍ണമായ പിപിഇ കിറ്റ് സഹിതം. കൊറോണ രോഗികളെ പാര്‍പ്പിക്കുന്ന മുറികളില്‍ തീര്‍ച്ചയായും ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് നില നില്‍ക്കുക. മാനസീകമായി സമ്മര്‍ദ്ദത്തില്‍ പെട്ടുപോകാന്‍ സാദ്ധ്യതയുള്ള തന്റെ രോഗികളില്‍ പുഞ്ചിരി പടര്‍ത്താനാണ് അനുപ് സേനാപതി ബ്രേക്ക് ഡാന്‍സ് തന്നെ കളിച്ചത്.
അനുപ് സേനാപതിയുടെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ സയ്ദ് ഫൈസാന്‍ അഹമ്മദ് ആണ് ഒരു മിനിറ്റിലേറെ ദൈര്‍ഖ്യമുള്ള അനുപ് സേനാപതിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘ഇതാണ് കൊവിഡ് ഡ്യൂട്ടിയില്‍ എന്റെ സഹപ്രവര്‍ത്തകനായ സില്‍ചാര്‍ മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അനുപ് സേനാപതി. കൊവിഡ് രോഗികള്‍ക്ക് മുന്നില്‍ അവരെ സന്തോഷിപ്പിക്കാന്‍ അവന്‍ നൃത്തം ചെയ്യുന്നു,’ എന്ന അടിക്കുറിപ്പോടെ സയ്ദ് ഫൈസാന്‍ അഹമ്മദ് പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍ ആയി.
പൂര്‍ണമായും പിപിഇ കിറ്റ് ധരിച്ചാണ് അനുപ് സേനാപതി ഡാന്‍സ് കളിക്കുന്നതെങ്കിലും അനായാസമായാണ് ഓരോ ചുവടുകളും എന്ന് വിഡിയോയില്‍ കാണാം. വാര്‍ എന്ന ഹിന്ദി സിനമയിലെ പ്രസ്തമായ ‘ഗുണ്‍ഗ്രൂ’ പാട്ടിനൊപ്പം ബുദ്ദിമുട്ടുള്ള നൃത്തചുവടുകളാണ് അനുപ് സേനാപതി കളിക്കുന്നത്. ഇടയ്ക്ക് സ്ഥാനം തെറ്റിപോകുന്ന ഫേസ് ഷീല്‍ഡ് ഡോക്ടര്‍ നേരെയാക്കുന്നുണ്ട്. അതെ സമയം നൃത്തചുവടുപോലെയാണ് ഇത് ചെയ്യുന്നത് എന്ന് മാത്രം.
1,34,800 വ്യൂകളും, 2400ല്‍ ഏറെ റീട്വീറ്റുകളും, 11,300ല്‍ ഏറെ ലൈക്കുകളും നേടി മുന്നേറുന്ന വീഡിയോയ്ക്ക് കീഴെ വരുന്ന കമന്റുകളെല്ലാം അനുപ് സേനാപതിയെ അകമഴിഞ്ഞ് അനുമോദിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള വീഡിയോ ഇതാദ്യമായല്ല വൈറല്‍ ആവുന്നത്. അടുത്തിടെ മറ്റൊരു ഡോക്ടര്‍ ആയ റിച്ച നേഗിയും രോഗികള്‍ക്ക് മുന്‍പില്‍ അവരെ സന്തോഷിപ്പിക്കാന്‍ ഡാന്‍സ് ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker