BREAKING NEWSGULFKERALALATESTNEWSNRI

പ്രവാസികള്‍ക്ക് പി.പി.ഇ. കിറ്റ് മതി; യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ കിറ്റ് നല്‍കും

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ പിപിഇ കിറ്റ് മതി. പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് ഇളവ്. യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ കിറ്റ് നല്‍കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കനത്ത പ്രതിഷേധത്തിന് ഒടുവിലാണ് തീരുമാനം.

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് നാളെ പ്രാബല്യത്തിൽ വരാനിരിക്കെ പ്രവാസലോകം ആശങ്കയിലായിരുന്നു. പ്രായോഗികമല്ലെന്നറിഞ്ഞിട്ടും കേരളസർക്കാർ ഉത്തരവ് പിൻവലിക്കാത്തതിനാൽ യാത്ര മുടങ്ങുമോയെന്നായിരുന്നു പ്രവാസിമലയാളികളുടെ ആശങ്ക. അതേസമയം, സൌദിഅറേബ്യയിൽ ആൻറിബോഡി റാപ്പിഡ് പരിശോധനയ്ക്ക് അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Tags

Related Articles

Back to top button
Close