LATESTNATIONAL

വിവാഹത്തിന് പിപിഇ കിറ്റ് ധരിച്ച് വരനും വധുവും ; വൈറല്‍ ആയി വീഡിയോ

രാജസ്ഥാന്‍: പിപിഇ കിറ്റ് ധരിച്ച് വിവാഹിതരാകേണ്ടി വന്ന ഒരു വധുവിന്റെയും വരന്റെയും വിവാഹദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബാരന്‍ ജില്ലയിലെ ഷഹാബാദ് പട്ടണത്തില്‍ കെല്‍വാര കൊറോണ സെന്ററിലാണ് അസാധാരണ വിവാഹം നടന്നത്.വരനും വധുവും പുരോഹിതനും ഉള്‍പ്പെടെയുള്ളവര്‍ പിപിഇ കിറ്റ് ധരിച്ചാണ് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി വധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പിപിഇ കിറ്റ് ധരിച്ച് ചടങ്ങുകള്‍ നടത്തിയത്.
രോഗം സ്ഥിരീകരിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് കൊറോണ സെന്ററില്‍ വെച്ച് വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ വിവാഹചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവാഹം നടക്കുന്ന ഹാളിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ രാജസ്ഥാനില്‍ 24,318 പേരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 2.389 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button