ENTERTAINMENTTAMIL

പ്രഭാസിന്റെ ആദിപുരുഷില്‍ സീതയാകാന്‍ കീര്‍ത്തി സുരേഷ്

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് പ്രഭാസ്. താരത്തിന്റേതായി പ്രഖ്യാപിച്ച സിനിമകളെല്ലാം വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളാണ്. തെലുങ്കിന് പുറമെ ഹിന്ദിയിലും തമിഴിലും മലയാളത്തിലുമായാണ് മിക്ക സിനിമകളും പുറത്തിറങ്ങുന്നത്. പ്രഭാസിന്റേതായി ഏറ്റവും പുതുതായി പ്രഖ്യാപിച്ച ചിത്രമാണ് ആദിപുരുഷ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രാമായണ കഥയാണ് പറയുന്നതെന്നാണ് സൂചനകള്‍. രാമനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയായെത്തുക കീര്‍ത്തി സുരേഷ് ആയിരിക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും കീര്‍ത്തി സീതയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വമ്പന്‍ സിനിമകളാണ് കീര്‍ത്തി സുരേഷിന്റേതായി പുറത്തിറങ്ങാനുള്ളത്. മഹേഷ് ബാബു ചിത്രം സര്‍ക്കാരു വാരി പാട, സാനി കായിദം, ഗുഡ് ലക്ക് സഖി തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. കീര്‍ത്തി കൂടി ആദിപുരുഷിലെത്തുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നത്.
തന്‍ഹാജിയുടെ സംവിധായകനായ ഓം റൗത്താണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഭുഷന്‍ കുമാറാണ് ആദിപുരുഷും നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആയിരിക്കുമെന്ന് പുറത്തു വിട്ടിട്ടില്ല. വീണ്ടുമൊരു ബ്രഹ്മാണ്ഡ സിനിമയായിരിക്കും ആദിപുരുഷ് എന്നുറപ്പാണ്.
പെന്‍ഗ്വിന്‍ ആണ് കീര്‍ത്തി അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. പുതിയ സിനിമയായ ഗുഡ് ലക്ക് സഖിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചിത്രത്തില്‍ ഒരു ഷൂട്ടറുടെ വേഷമാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മരക്കാറിലൂടെ മടങ്ങി വരവിനും തയ്യാറെടുക്കുകയാണ് കീര്‍ത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker