BREAKINGKERALA
Trending

പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോഗം; പരിശോധിക്കുമെന്ന് ഉറപ്പ്, ‘നിരപരാധിത്വം തെളിയിക്കും’

കോഴിക്കോട്: പിഎസ്‌സി കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഈ വിഷയത്തില്‍ അരമണിക്കൂറിലേറെ ചര്‍ച്ച നീണ്ടതായാണ് വിവരം. ഉയര്‍ന്നുവന്ന ആരോപണത്തിന്മേല്‍ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളി ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സമിതിയാണ് പാര്‍ട്ടി തല അന്വേഷണം നടത്തുന്നത്. അതേസമയം, വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി പാര്‍ട്ടിക്ക് ഉടന്‍ കത്ത് നല്‍കുമെന്നാണ് വിവരം.

Related Articles

Back to top button