LATESTNATIONAL

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയില്‍ മറ്റൊരാവശ്യത്തിന് വേണ്ടി എത്തിയതായിരുന്നു പ്രണബ്. എന്നാല്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനില്‍ പോകണമെന്നും കോവിഡ് 19 ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button