BREAKING NEWSLATESTNATIONAL

പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസ്; വിധി നാളെ

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്.
കേസില്‍ ചൊവ്വാഴ്ച നടന്ന അവസാന വാദംകേള്‍ക്കലിലും മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിട്ടയക്കണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധിപറയുക. സെപ്റ്റംബര്‍ രണ്ടിന് വിരമിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വൈകാരികമായി പ്രതികരിച്ചിരുന്നു. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.
മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നല്‍കിയിരുന്നെങ്കിലും ട്വീറ്റ് പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മര്‍ത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഇപ്പോള്‍ പിന്‍വാങ്ങുന്നത് തന്റെ മനഃസാക്ഷിയേയും കോടതിയേയും അവഹേളിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്ത് ഭൂഷണിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് ഹാജരായിരുന്നത്.

Related Articles

Back to top button