ഡല്‍ഹി: പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് വിദേശത്ത് തന്നെ നിന്നു കൊണ്ട് വോട്ട് രേഖപ്പെടുത്താര് ഇ തപാല്‍ വോട്ട് ഏര്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് അനുകൂലമായ തീരുമാനമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം എടുത്തിരിക്കുന്നത്. ഇത് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
ഇലക്ട്രോണിക്കായി കൈമാറുന്ന തപാല്‍ ബാലറ്റ് സംവിധാനം (ഇടിപി ബി എസ് ) വഴി ഇനി മുതല്‍ പ്രവാസികള്‍ക്ക് വിദേശത്ത് നിന്നു കൊണ്ട് തന്നെ വോട്ട് ചെയ്യാം. വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ വകുപ്പുകള്‍ ,വിവിധ മന്ത്രാലയങ്ങള്‍ എന്നിവരുമായി ഇതിന് വേണ്ടി ചര്‍ച്ച നടത്തും. ഇലക്ട്രോണിക് തപാല്‍ സംവിധാനം നിലവില്‍ പട്ടാളക്കാര്‍ക്കും, അര്‍ധസൈനികര്‍ക്കും വിദേശത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ നടപ്പാക്കിയിട്ടുണ്ട്.
2021 എപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇ തപാല്‍ ബാലറ്റ് സംവിധാനം നടപ്പാക്കാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആകെ 17 ലക്ഷം പ്രവാസികള്‍ക്ക് വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.