ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ ഇളവു നല്‍കുന്നതടക്കം ആശ്വാസ നടപടികളുായി കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് എട്ടു മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് 14 ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഒഴിവാക്കുന്നത്. ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഏഴു ദിവസത്തെ വീട്ടു നിരീക്ഷണവുമാണ് പുതിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്.
പ്രത്യേക സാഹചര്യങ്ങളില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന്ഇളവ് നേടാന്‍ സാധിക്കും, ഗര്‍ഭിണികള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഒഴിവാക്കുന്നത്. ഇതിനു പുറമെ 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുായി വരുന്നവര്‍ക്കും ഇളവ് നല്‍കും. ഇവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരത്തെ തന്നെ അപേക്ഷ നല്‍കണം. ഈ വിഭാഗങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്തവര്‍ക്കും യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂര്‍ മുന്‍പെങ്കിലും നടത്തിയ കൊവിഡ് ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാലും ഇന്സ്റ്റിറ്റിയൂഷല് ക്വാറന്റൈന് ഒഴിവാക്കി നല്‍കും. ഇത്തരക്കാര്‍ക്ക് 14 ദിവസം വീട്ടുനിരീക്ഷണം മാത്രം മതി.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ മെയ് 24ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്ക് സാധുതയുണ്ടാകില്ല. മുന്‍പ് യാത്ര പുറപ്പെടുന്നതിനു മുന്‍പ് അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇനി മുതല്‍ യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴി മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
അതേസയം, ഇന്ത്യയിലേയേക്കും പുറത്തേക്കുമുള്ള സാധാരണ യാത്രാവിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 31 വരെ തുടരും. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡിജിസിഐ അനുമതിയുള്ള മറ്റു വിമാനങ്ങള്‍ക്കുമാണ് വിലക്ക് ബാധകമല്ലാത്തത്.