മുംബൈ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയവര്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്.
ബുധനാഴ്ച കെല്‍വ് ബീച്ചിലാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് മഹാരാഷ്ട്രയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിനാണ് സംഘത്തിനെതിരെ കേസെടുത്തത്.
ഒക്ടോബര്‍ 8 വരെ ജില്ലയിലെ ബീച്ചുകള്‍, അണക്കെട്ടുകള്‍, വെള്ളച്ചാട്ടങ്ങള്‍, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് പല്‍ഘര്‍ ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്.