ENTERTAINMENTMALAYALAM

അല്ലിമോളോടൊപ്പം വാഗമണ്ണില്‍ അവധി ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും

മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാല്‍ നടന്‍ പൃഥ്വിരാജും നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതില്‍ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകള്‍ അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.

അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഒരേ ചിത്രവും ഒരേ ക്യാപ്ഷനുമായിരിക്കും രണ്ടുപേരുടേയും പോസ്റ്റുകളിലും. ഇക്കുറി വാഗമണില്‍ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അല്ലി പൃഥ്വിയുടെ അടുത്ത് നില്‍ക്കുകയാണ്. പതിവുപോലെ മുഖം ഇല്ല.

മകളുടെ കലാവിരുതുകള്‍ ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. കഴിഞ്ഞദിവസം അല്ലി വരച്ചൊരു ചിത്രം ഷെയര്‍ ചെയ്ത് കുടുംബം എന്ന ശക്തിയെ കുറിച്ച് സുപ്രിയ കുറിച്ച വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.

”കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്‌നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോള്‍ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാല്‍ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകര്‍ത്തു കളഞ്ഞത്. എത്ര ഓര്‍മ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകള്‍ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓര്‍ക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്… കാറ്റും മഴയുമുള്ള രാത്രികളില്‍ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയില്‍ കഴിയാന്‍ സാധിക്കുന്ന നമ്മളില്‍ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്…’ സുപ്രിയ കുറിച്ചു.

Tags

Related Articles

Back to top button
Close