ENTERTAINMENTMALAYALAM

ഇതാ ആ സൈറ്റ് അടിച്ച സുന്ദരി, ഒരു അഡാര്‍ ലുക്കില്‍

മലയാളം സിനിമാ മേഖലയില്‍ ഒരു സിനിമയുണ്ടാക്കിയ കോലാഹലങ്ങള്‍ കണ്ട് പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ഞെട്ടി. സിനിമയുടെ ആദ്യ പാട്ട് പുരത്തിറങ്ങിയത് മുതലായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം. ഇത്രയൊക്കെ കേട്ടപ്പോള്‍ വായിക്കുന്നവര്‍ക്ക് തന്നെ മനസിലായിക്കാണും ഏത് സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന്. അതെ ‘ഒരു അഡാര്‍ ലൗ’. യുവ പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയ സിനിമയായിരുന്നു ഒമര്‍ ലുലു സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിമര്‍ശനങ്ങള്‍ കൊണ്ട് നിറഞ്ഞ സിനിമ പുറത്തിറങ്ങിയതിന് ശേഷം ഏറേ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഇതില്‍ അഭിനയിച്ച പുതുമുഖ താരങ്ങളെല്ലാം തന്നെ ഈ സിനിമ ഇറങ്ങുന്നതിനു മുമ്പേ പ്രശസ്തിയിലായി. ചിത്രത്തിലെ ഒരു ഗാനവും സീനുമായിരുന്നു ഇതിന് കാരണം.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ അഭിനയിച്ച യുവ അഭിനയതാക്കളില്‍ ചിലര്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. സിനിമ തന്നെ അപ്രതീക്ഷിതമായി മാറിമറിഞ്ഞു. അതില്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒരു കണ്ണിറുക്കല്‍ സീനിലൂടെ ലോകശ്രദ്ധ നേടിയ പ്രിയ പിന്നീടങ്ങോട്ട് മറ്റൊരു ലെവലിലേക്ക് ഉയര്‍ന്നു. ലോക സുന്ദരിമാര്‍ വരെ പ്രിയയുടെ കണ്ണിറുക്കല്‍ അനുകരിച്ചു, സോഷ്യല്‍ മീഡിയകളില്‍ എങ്ങും പ്രിയ വാര്യര്‍ എഫക്ട് തരംഗമായി.
ഇന്ത്യയില്‍ തന്നെ അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അത്. പ്രിയയെ വൈറലാക്കിയവര്‍ തന്നെ പക്ഷേ താഴേക്ക് വലിച്ചിടാനും തുടങ്ങി. ട്രോളുകളും വിമര്‍ശനങ്ങളും പരിഹാസങ്ങളും എല്ലാം ഏറ്റുവാങ്ങേണ്ട അവസ്ഥയിലേക്ക് പ്രിയ എത്തിയിരുന്നു. മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് വെറും ഒരു സിനിമ കൊണ്ട് തന്നെ താരം എത്തിചേര്‍ന്നു. താരം ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രൈലെര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്. ടിപ്പിക്കല്‍ ബോളിവുഡ് സുന്ദരിയെ പോലെ ഒരു ലെഹങ്ക ധരിച്ചാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker