ENTERTAINMENTBOLLYWOOD

പ്രിയങ്കയെ വസ്ത്രങ്ങള്‍ അഴിഞ്ഞു നഗ്നയാവതെ രക്ഷിച്ചത് ആ നമസ്‌തേ

നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി സിനിമയില്‍ തിളങ്ങിനിന്ന താരമാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്കോളാസ് ജെറി ജോനാന്‍സനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പ്രിയങ്കയെക്കാള്‍ 12 വയസ്സ് കുറവാണ് നിക്കോളാസിന്.
അഭിനയത്തിന് പുറമെ ഗായിക, നിര്‍മാതാവ്, മോഡല്‍ എന്നിങ്ങനെ പല മേഖലകളില്‍ പ്രശസ്തി നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായ പ്രിയങ്ക 2000ല്‍ ലോക സുന്ദരിയും ആയിരുന്നു. വലിയ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു നിക്ക് ജോനാസിനെ പ്രിയങ്ക വിവാഹം കഴിച്ചത്.
വസ്ത്രധാരണത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പ്രിയങ്ക. എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍കൊണ്ടുവരുന്ന താരം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ വസ്ത്രങ്ങള്‍ പ്രിയങ്കയ്ക്ക് പല ബുദ്ധിമുട്ടുകളും നല്‍കാറുണ്ട്. ചില വസ്ത്രങ്ങള്‍ തനിക്ക് നല്‍കിയ ബുദ്ധിമുട്ടുകള്‍ തുറന്നുപറയുകയാണ് താരം.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മിസ് വേള്‍ഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് പ്രിയങ്കയ്ക്ക് ആദ്യമായി ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അന്നത്തെ വസ്ത്രം ശരീരത്തില്‍ ടേപ്പ് ചെയ്ത് വച്ചിരിക്കുകയായിരുന്നു.
എന്നാല്‍ ആ സമയം ഇടുത്തീ പോലെ ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചു. ആ ടേപ്പ് മുഴുവനും ഊരി വന്ന് വസ്ത്രം ഇളകുന്ന മട്ടിലായി. അപ്പോള്‍ തന്നെ താന്‍ ഞെട്ടിത്തരിച്ചു നിന്നു. പെട്ടെന്ന് വസ്ത്രത്തെ ചേര്‍ത്ത് നിര്‍ത്തത്തക്ക രീതിയില്‍ കൈകള്‍ അടുപ്പിച്ച് കൂപ്പി ഞാന്‍ നമസ്‌തേ പറഞ്ഞു.
അപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് നമസ്‌തേ എന്ന് കൈകൂപ്പി നില്‍ക്കുന്ന പ്രിയങ്കയെ ആണ്. പക്ഷെ ആ നമസ്‌തേയുടെ പിന്നില്‍ വസ്ത്രം ഇളകി വീഴാതിരിക്കാനുള്ള ട്രിക്ക് ആണെന്ന് ആര്‍ക്കും മനസ്സിലായില്ല. കൈകള്‍ കൊണ്ട് വസ്ത്രം താങ്ങി നിര്‍ത്തുകയായിരുന്നു.
2018ലെ മെറ്റ് ഗാലയിലാണ് രണ്ടാമതായി ധരിച്ച വസ്ത്രം കാരണം ബുദ്ധിമുട്ടനുഭവിച്ചത്. കടും ചുവപ്പു നിറമുള്ള റാല്‍ഫ് ലോറന്‍ റെഡ് വെല്‍വെറ്റ് കുപ്പായമാണ് അണിഞ്ഞിരുന്നത്. അതില്‍ ഒരുക്കിയിരുന്ന കച്ച ശ്വാസം മുട്ടിച്ചു. വാരിയെല്ലുകള്‍ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് സമ്മാനിച്ചത്. ആ രാത്രയില്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചില്ല. പ്രിയങ്ക പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker