പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാം; നിലപാട് മാറ്റി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

0
1

പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിലപാടില്‍ മാറ്റം വരുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ചിത്രീകരണമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ അമ്മയും ഫെഫ്കയും അടക്കം അനുകൂലമായ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പുതിയ സിനിമകളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കരുതെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍പ് എടുത്തിരുന്ന തീരുമാനം. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം പുതിയ സിനിമകളുടെ നിര്‍മാണം ആരംഭിക്കാവു എന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെ നിരവധി സംവിധായകര്‍ രംഗത്ത് എത്തുകയും ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നത്. സിനിമയുടെ നിര്‍മാണ ചെലവ് പകുതിയായി കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിര്‍ദേശമുണ്ട്.