പിഎസ്സി ചെയർമാൻ എം കെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ചെയർമാൻ ചികിത്സയിൽ കഴിയുന്നത്. താനുമായി സമ്പർക്കത്തിലായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം കെ സക്കീർ അഭ്യർത്ഥിച്ചു. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും പിഎസ്സി ചെയർമാൻ.
കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പിഎസ് സി ചെയർമാനുമായി സമ്പർക്കത്തിൽപെട്ട ജീവനക്കാർ നിരീക്ഷണത്തിലായി.