BREAKING NEWSKERALALATEST

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ വിലക്കുമായി പി എസ് സി

തിരുവനന്തപുരം: പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച പരാതിയുമായി മാധ്യമങ്ങളില്‍ പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ പരീക്ഷകളില്‍ നിന്ന് വിലക്കാനും ശിക്ഷാ നടപടി സ്വീകരിക്കാനുമുള്ള പി.എസ്.സി തീരുമാനമാനമെടുത്തത് വിവാദമായതിന് പുറമെ പി.എസ്.സിയുടെ ഈ നടപടിക്കെതിരെ യുവജന സംഘടനകള്‍ രംഗത്തുവന്നിരുന്നു. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഇവരെ നിയമങ്ങളില്‍ നിന്ന് വിലക്കാനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.ഫിസിയോ തെറാപിസ്റ്റ് പരീക്ഷ പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലുള്ള പല ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്ര തിരുവനന്തപുരമായി. കൊവിഡ് കാലം പരിഗണിച്ച് പരീക്ഷാ കേന്ദ്രം മാറ്റണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലുടെയും ഉന്നയിച്ചതും പി എസ് സി പ്രകോപിതരാക്കി. ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും പി എസ് സി തീരുമാനിച്ചിട്ടുണ്ട്. പി.എസ്.സി ഇന്റേറണല്‍ വിജിലന്‍സ് വിഭാഗത്തിന് ചുമതലയും നല്‍കി. നിയമനങ്ങള്‍ നടക്കാത്തതിനൊപ്പം ശിക്ഷാ നടപടികൂടിയായതോടെ ഉദ്യോഗാര്‍ഥികളും പ്രതിസന്ധിയിലാണ്.

Related Articles

Back to top button