LATESTNATIONAL

പബ്ജി കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിന് സുഹൃത്തിനെ കൊന്ന് 14കാരന്‍ മൊബൈലുമായി മുങ്ങി

ജയ്പൂര്‍: രാജസ്ഥാനില്‍ 14കാരന്‍ സുഹൃത്തിനെ അതിക്രൂരമായി അടിച്ചുകൊന്നു. പബ്ജി കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനാണ് സുഹൃത്തിനെ മൃഗീയമായി അടിച്ചുകൊന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. നവംബര്‍ 9നായിരുന്നു 14കാരന്‍ 17കാരനെ ആക്രമിച്ചത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് വലിയൊരു കല്ല് ഉപയോഗിച്ചാണ് 14 കാരന്‍ സുഹൃത്തിനെ ആക്രമിച്ചത്.
രാജസ്ഥാനിലെ ഒരു കുന്നിന്‍ മുകളില്‍ നിന്ന് നവംബര്‍ 11 നാണ് 17കാരന്‍ ഹമീദിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ദുരൂഹ സാഹചര്യത്തിലാണ് ഭേര്‍വാലി കുന്നിന്‍ മുകളില്‍ വച്ച് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് 48 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി.
ഹമീദിന്റെ പിതാവ് റാഷിദ് നല്‍കിയ പരാതിയില്‍ മാതാവ് റുക്മ ദേവിക്കൊപ്പം പോയ കുട്ടി, തിരിച്ചുവന്നില്ലെന്ന് വ്യക്തമാക്കിയിരിന്നു. വൈകീട്ടും ഹമീദ് തിരിച്ചുവന്നില്ല. ഫോണില്‍ പലതവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. അടുത്തുള്ള സ്ഥലത്തെല്ലാം അന്വേഷിച്ചെങ്കിലും ബന്ധുക്കള്‍ക്ക് ഹമീദിനെ കണ്ടെത്താനായില്ല.
ഹമീദിന്റെ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് കാണാനില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഫോണ്‍ പരിശോധിച്ചതോടെ സുഹൃത്തിനൊപ്പം പബ്ജി കളിക്കാറുണ്ടെന്ന് കണ്ടെത്തി. പബ്ജി കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് 14കാരന്‍ ഹമീദിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker