BREAKING NEWSKERALALATESTNEWS

പുല്ലുവിള കൊവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാര്‍ ആക്രമിച്ചതായി പരാതി

തിരുവനന്തപുരം: പുല്ലുവിളയില്‍ കൊവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാര്‍ ആക്രമിച്ചതായി പരാതി. പുല്ലുവിള സ്വദേശികളല്ലാത്തവര്‍ പ്രദേശത്തെ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും പോവണമെന്നാവശ്യപ്പെട്ടാണ് ആക്രമണമെന്നും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് കരുംകുളം പഞ്ചായത്തിലെ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. പുല്ലുവിളിയുള്ളവര്‍ക്ക് പുറത്ത് ചികിത്സ ലഭ്യമല്ലെന്നിരിക്കെ പുറത്ത് നിന്നുള്ളവരെ പുല്ലുവിളയിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നുവെന്ന പേരിലായിരുന്നു ആക്രമണമെന്ന് നിരീക്ഷണകേന്ദ്രത്തിലുണ്ടായിരുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി പറഞ്ഞു.
30 ലേറെ വരുന്ന ആളുകള്‍ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചു. ആക്രമണത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ലോക്ഡൗണ്‍ നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പുല്ലുവിളയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

Related Articles

Back to top button