KERALAKANNURLATESTLOCAL NEWS

ചീട്ടുകളി മൂലം രണ്ട് സ്ഥലം വിറ്റയാള്‍, സ്വത്തിനായി സഹോദരങ്ങള്‍ക്കും മകനുമെതിരെ കേസ് നല്‍കിയാള്‍, സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി പുഷ്പന്‍

കണ്ണൂര്‍ :സി.പി.എം വിട്ട് സഹോദരന്‍ പുതുക്കിടി ശശി ബി.ജെ.പിയില്‍ ചേര്‍ന്നെന്ന സംഭവത്തില്‍ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്‍. കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും തനിക്കുമെതിരെ ബി.ജെ.പി കള്ളക്കഥ മെനയുകയാണെന്നാണ് പുഷ്പന്‍ പറയുന്നത്. ഏറെ ആരോഗ്യപ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്‍ പറഞ്ഞു.

ശശിക്ക് ചീട്ടുകളി, മദ്യപാനം എന്നീ ശീലങ്ങളുണ്ടെന്നും പൈല്‍സ്, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ള ആളാണ് തന്റെ ജ്യേഷ്ഠനെന്നും പുഷ്പന്‍ വ്യക്തമാക്കുന്നു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെയും തന്റെയും സഹോദരങ്ങള്‍ക്കെതിരെയും, സ്വന്തം മകനെതിരെയും പൊലീസില്‍ പരാതി നല്‍കിയ ആളാണ് ശശിയെന്നും പുഷ്പന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ വാര്‍ത്താ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചീട്ടുകളി മൂലം രണ്ട് സ്ഥലം വില്‍ക്കേണ്ടി വന്നയാളാണ് ശശിയെന്നും. രക്തബന്ധം കൊണ്ട് സഹോദരന്മാര്‍ ആണ്. പക്ഷെ ഏറെ നാളുകളായി സഹോദരീ സഹോദരന്മാരുമായും മകനുമായും അദ്ദേഹത്തിന് ബന്ധമില്ലെന്നും പുഷ്പന്‍ പറഞ്ഞു.

Related Articles

Back to top button