BREAKING NEWSLATESTWORLD

ഭി്ന്നത പരിഹരിച്ചു; സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നു

റിയാദ്: സൗദിഖത്തര്‍ അതിര്‍ത്തി തുറന്നു. മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ചുകൊണ്ടാണ് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ജി.സി.സി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2017 ജൂണില്‍ പ്രഖ്യാപിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ആദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്. 2017 ജൂണ്‍ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.
ഇതിനിടെ ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും. 41ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്‍ത്താനിക്കുള്‍പ്പെടെ എല്ലാ രാഷ്ട്രത്തലവന്മാര്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റെക്കോഡ് നേടിയ അല്‍ഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുന്നത്.

Related Articles

Back to top button