SPORTS

ഖത്തറില്‍ കാല്‍പന്ത് കളിയാരവങ്ങള്‍ അവസാനിക്കുന്നില്ല

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പശ്ചമേഷ്യയിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുളള രാജ്യമെന്ന നിലയിലും മികച്ച സംഘാടകര്‍ എന്ന നിലയിലും ഖത്തറില്‍ കാല്‍പന്ത് കളിയാരവങ്ങള്‍ അവസാനിക്കുന്നില്ല.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ ക്‌ളബ്ബ് മല്‍സരങ്ങളുടെ ചാമ്പ്യന്‍സ്് ലീഗിന് ആതിഥ്യമരുളുവാന്‍ ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് റീജ്യണിലെ ഗ്രൂപ്പ് സ്റ്റേജ് മുതല്‍ സെമി ഫൈനല്‍വരെയുള്ള മല്‍സരങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന് ഇന്നലെയാണ് നറുക്ക് വീണത്. സെപ്തമ്പര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് മല്‍സരങ്ങള്‍. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന മാര്‍ച്് ഷെഡ്യൂള്‍ അഅനുസരിച്ചുള്ള മല്‍സരങ്ങളാണ് നടക്കുക.
ഉപരോധ രാജ്യങ്ങളില്‍ നിന്നടക്കം ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ കാല്‍പന്ത് കളി ആരാധകര്‍ക്ക് വേറിട്ട അനുഭവമാകും. 2022 ഫിഫ വേള്‍ഡ് കപ്പിന് തയ്യാറാക്കിയ ലോകോത്തര സ്‌റ്റേഡിയങ്ങളും സൗകര്യങ്ങളും മല്‍സരങ്ങളെ കൂടുതല്‍ ആകര്‍ഷകങ്ങളാക്കും.
കോവിഡ്19 മഹാമാരിയുടെ വ്യാപന ഭീഷണിയെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സ
രങ്ങള്‍ക് ജൂലൈ 24 ഓടെ വീണ്ടും വിസിലുയരുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ മാസത്തേക്കുള്ള മത്സര ഷെഡ്യൂള്‍ സംഘാടകര്‍ പ്രസിദ്ധീരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും രാജ്യം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുകയും ചെയ്യുന്ന പശ്്ചാത്തലത്തിലാണ് മല്‍സരം പുനരാരംഭിക്കുന്നത്. എന്നാല്‍ കാണികള്‍ക്ക് അവസരമുണ്ടാകുമോ എന്ന് വ്യക്തമല്ല.
2022 ലോകകപ്പിന്റെ പ്രധാന മത്സരങ്ങള്‍ക്ക് വേദിയാകുന്ന എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന് പന്തുരുളുക ജൂലൈ 24ന് വൈകിട്ട് 4.45ന് എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് അല്‍ റയ്യാനുമായി ഏറ്റുമുട്ടുന്നതാകും ആദ്യ മല്‍സരം. കടുത്ത ചൂടിലും സ്‌റ്റേഡിയത്തിലെ ശീതീകരണ സംവിധാനം കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും സവിശേഷമായ കളിയന്തരീക്ഷമാണ് സമ്മാനിക്കുക.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ രാജ്യത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്ന് നേരത്തെ തന്നെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് സൂചിപ്പിച്ചിരുന്നു. ഖത്തര്‍ ദുരന്ത നിവാരണ കമ്മറ്റിയുടേയും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇത് സംബനന്ധിച്ച് തീരുമാനമെടുക്കുക. ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും മേല്‍നോട്ടത്തില്‍
പൂര്‍ണമായ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ജൂലൈ 24ന് തന്നെ വൈകിട്ട് അല്‍ ഗറാഫയും അല്‍ അറബിയും തമ്മില്‍ വക്‌റയിലെ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ ഏറ്റുമു
ട്ടുന്നതായിരിക്കും രണ്ടാമത്തെ മല്‍സരം. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ അല്‍ സദ്ദ് അല്‍ഖോര്‍ കഌബ്ബുകള്‍ തമ്മിലുള്ള മത്സരവും നടക്കും.
മല്‍സരത്തിിന്റെ 17 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയന്റുമായി ദുഹൈലാണ് മുന്നില്‍. 38 പോയിന്റുമായി അല്‍ റയ്യാന്‍, അല്‍ സദ്ദ് (32),ഗറാഫ (28) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് നാലു സ്ഥാനങ്ങളിലാണുള്ളത്.

Related Articles

Back to top button