കൊച്ചി: ഏഷ്യയിലെ പ്രമുഖ ഇ കൊമേഴ്സ് അധിഷ്ഠിത ഡയറക്റ്റ് സെല്ലിംഗ് കമ്പനികളിലൊന്നായ ക്യുനെറ്റ് (QNET) ന്യൂട്രിപ്ലസ് മോണോഫ്ളോറല് ഹണി പുറത്തിറക്കിക്കൊണ്ട് അതിന്റെ ആരോഗ്യ, വെല്‍നസ് ഉല്‍പ്പന്ന ശ്രേണി വിപുലീകരിച്ചു.
പുതിയ ന്യൂട്രിപ്ലസ് മോണോഫ്ളോറല് ഹണി ഇപ്പോള്‍ കടുക്, ഉങ്ങ്, മല്ലി, ഷീഷാം, മുരിങ്ങ എന്നീ അഞ്ച് ആവേശകരവും ഉന്മേഷദായകവുമായ വകഭേദങ്ങളില്‍ ലഭ്യമാണ്. ഈ ഉല്‍പ്പന്നം പുറത്തിറക്കുന്നതിലൂടെ, കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരവും പോഷകപ്രദവുമായ പരിഹാരം നല്‍കിക്കൊണ്ട് പ്രകൃതിദത്തമായ തേന്‍ ഉപയോഗിക്കുന്നതിന്റെ അനുഭവം മികച്ചതാക്കാന്‍ ക്യുനെറ്റ് ലക്ഷ്യമിടുന്നു.