BREAKING NEWSLATESTNATIONALNEWS

റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത്

റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തി. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. അമ്പാല എയര്‍സ്റ്റേഷനിലേക്ക് അല്‍പസമയത്തിനകം വിമാനങ്ങള്‍ എത്തിച്ചേരും. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. സൂപ്പര്‍ ഫൈറ്റര്‍ വിമാനങ്ങളിലെ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.

തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കര്‍ വിമാനവും ഇവയ്ക്കൊപ്പമുണ്ട്.’

7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തുന്നത്. ഉച്ചയോടെ അഞ്ച് റഫാല്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. വിമാനം ഇന്ന് അമ്പാലയില്‍ നടക്കുന്ന ചടങ്ങിലൂടെ സ്വന്തമാകുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

Tags

Related Articles

Back to top button
Close