കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഹയര്‍സെക്കന്ററി സ്‌കൂളിലുണ്ടായ റാഗിംങില്‍ 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാര്‍ഥിയുടെ മുതുകില്‍ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാര്‍ത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമാണ് റാഗിംങിന്റെ പേരില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്.
55 Less than a minute