BREAKING NEWSENTERTAINMENTTAMIL

ബെംഗളൂരു ലഹരി മരുന്ന് കേസ്: നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും

ബെംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കന്നഡ നടി രാഗിണി ദ്വിവേദിയും ഭര്‍ത്താവും ഇന്ന് ചോദ്യം ചെയ്യലിനായി കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധം വെളിച്ചത്തുവരുകയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് ചില വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നില്‍ ഹാജരാവുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നത്. കന്നഡ ചലച്ചിത്രമേഖലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര്‍ അനൂബ് മുഹമ്മദിന് സഹായം നല്‍കിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി എന്‍സിബി പരിശോധനകള്‍ നടത്തുന്നുണ്ട്.
ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ താഴെയിടാന്‍ പ്രവര്‍ത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Tags

Related Articles

Back to top button
Close