ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അനുകൂലിച്ച് വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞ ഗായികയാണ് പോപ് ഗായിക റിഹാനയുടെ അര്‍ധനഗ്ന ഫോട്ടോ ഷൂട്ടിനെതിരെ സൈബര്‍ ആക്രമണം.
റിഹാനയുടെ ചിത്രത്തിനെതിരെ ബിജെപിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസയച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഫോട്ടോ ഷൂട്ടില്‍ റിഹാന ഉപയോഗിച്ചിരിക്കുന്നത് ഗണപതിയുടെ ചിത്രം പതിപ്പിച്ച മാലയാണ്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം. മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയാണ് ഇതിലൂടെ ചെയ്തത്. റിഹാനയുടെ ചിത്രം ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സംഘടനകള്‍ ആരോപിച്ചു.
ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും സൈബര്‍ പോളിസിക്ക് എതിരാണ് ചിത്രം. ഈ സഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ചിത്രം ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. റിഹാനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കം ചെയ്യണമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സല്‍ ട്വീറ്റ് ചെയ്തു. റിഹാനയുടെ ചിത്രം പുറത്തുവന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ ഫേസ്ബുക്കും ട്വിറ്ററും ഇതുവരെ തയ്യാറായിട്ടില്ല.
കര്‍ഷകരുടെ പ്രതിഷേധത്തെതുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. ഇതിനെതിരെയാണ് ട്വിറ്ററിലൂടെ റിഹാന പ്രതികരിച്ചത്. പോപ് ഗായികയായ റിഹാനയുടെ ട്വീറ്റിനു പിന്നാലെയായിരുന്നു നിരവധി അന്താരാഷ്ട്ര നേതാക്കള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുണ്‍ബെര്‍ഗ്, അഡല്‍റ്റ് താരം മിയ ഖലീഫ തുടങ്ങിയവരും പിന്തുണയുമായി എത്തി.