ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്രയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. രാഹുലിന്റേത് സ്വകാര്യ സന്ദര്‍ശനമാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മടങ്ങി വരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.
രാഹുല്‍ എങ്ങോട്ടാണ് പോയതെന്നോ എത്ര ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിവരുമെന്നോ വ്യക്തമാക്കാന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല തയ്യാറായില്ല. ഇന്ന് കോണ്‍ഗ്രസിന്റെ 136ാമത് സ്ഥാപക ദിനം ആചരിക്കാനിരിക്കെയാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.