LATESTKERALAVAYANADU

ബഫര്‍ സോണ്‍ കരട് വിഞ്ജാപനം പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന ബഫര്‍ സോണ്‍ കരട് വിഞ്ജാപനം പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി എം.പി. ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട്ടിലെ മുട്ടിലില്‍ നടത്തിയ ട്രാക്ടര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയപ്പോള്‍ കിട്ടിയ മറുപടിയില്‍ ഞെട്ടിപ്പോയി .കേരള ആവശ്യപ്പെട്ടതു പ്രകാരമാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചതെന്നാണ് മറുപടി ലഭിച്ചത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത മാതാവിന്റെ ഏക വ്യവസായം കൃഷിയാണ്. ആ കൃഷിയെ രാജ്യത്തെ മൂന്ന് വ്യക്തികള്‍ക്ക് മാത്രമായി തീറെഴുതി കൊടുക്കാനാണ്
കേന്ദ്രം മൂന്ന് കര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത്. ഭരണത്തിനകത്ത് രണ്ട് പേരും ഭരണത്തിന് അവരുടെ രണ്ട് സുഹൃത്തുക്കളുമാണ് ഇന്ന് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാഡി ആരോപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker