BREAKING NEWSNATIONALNEWS

രാമന്‍ എന്നാല്‍ സ്‌നേഹമാണ്… നീതിയാണ്… കരുണയാണ്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെക്കുറിച്ച് നിലപാട് പരോക്ഷമായി വ്യക്തമാക്കി രാഹുല്‍ ഗാന്ധി. രാമന്‍ എന്നാല്‍ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നും രാഹുല്‍ പറയുന്നു. അയോധ്യയിലെ ക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ച പ്രിയങ്കാ ഗാന്ധിയുടെ നിലപാടിന് കടകവിരുദ്ധമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാമന്റെ ഗുണഗണങ്ങളെ വാഴ്ത്തുന്നതിനൊപ്പം പരോക്ഷമായി രാഷ്ട്രീയനിലപാട് കൂടി വ്യക്തമാക്കുന്നു രാഹുല്‍.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:

”മര്യാദാപുരുഷോത്തമന്‍ എന്ന് വിളിക്കപ്പെടുന്ന ഭഗവാന്‍ രാമന്‍ മനുഷ്യഗുണങ്ങളുടെ മൂര്‍ത്തരൂപമാണ്. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലുള്ള മനുഷ്യത്വത്തിന്റെ പ്രകടരൂപമാണ്.
രാമന്‍ എന്നാല്‍ സ്‌നേഹമാണ്,
അദ്ദേഹം വെറുപ്പിനൊപ്പം ഒരിക്കലുമുണ്ടാകില്ല.
രാമന്‍ എന്നാല്‍ കരുണയാണ്,
അദ്ദേഹം ക്രൂരതയ്ക്ക് ഒപ്പം ഒരിക്കലുമുണ്ടാകില്ല.
രാമന്‍ എന്നാല്‍ നീതിയാണ്,
അദ്ദേഹം അന്യായത്തിനൊപ്പം ഒരിക്കലും ഉണ്ടാകില്ല”.
രാമക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയുടെ ട്വീറ്റ് കേരളത്തില്‍ മുസ്ലീംലീഗിന്റെയടക്കം അതൃപ്തിയ്ക്ക് കാരണമായിരുന്നു. അയോധ്യയിലെ ഭൂമിപൂജയുടെ മുഹൂര്‍ത്തം രാജ്യത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരികസമന്വയത്തിന്റെയും അടയാളമാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
”കാലാന്തരങ്ങളായി ശ്രീരാമന്‍ ഇന്ത്യയുടെ ഐക്യത്തിന്റെ അടയാളമാണ്. രാമന്‍ എല്ലാവരുടേതുമാണ്. എല്ലാവരുടെയും നന്മയാണ് ശ്രീരാമന്റെ ലക്ഷ്യം. അതുകൊണ്ടാണ് അദ്ദേഹത്തെ മര്യാദാപുരുഷോത്തമന്‍ എന്ന് വിളിച്ചത്. ഓഗസ്റ്റ് 5ന് അയോധ്യാക്ഷേത്രനിര്‍മാണത്തിന്റെ ഭൂമിപൂജ നടക്കുകയാണല്ലോ. ഇത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരികസമന്വയത്തിന്റെയും അടയാളമാകു”മെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button