ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മര്‍ദ്ദനമേറ്റു. ജന്തര്‍മന്തറിലുണ്ടായ പ്രതിഷേധത്തിനിടെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.
വന്‍ പ്രതിഷേധത്തിനാണ് ജന്തര്‍മന്തര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. പാര്‍ലമെന്റ് മാര്‍ച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ട് നീങ്ങി. ബാരിക്കേഡുകള്‍ അടക്കം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോഴാണ് ലാത്തി ചാര്‍ജ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
നീറ്റ് ക്രമക്കേട്, അഗ്‌നിവീര്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. നിരവധി പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
1,133 Less than a minute