NEWSBREAKING NEWSLATESTNATIONAL

റെയില്‍വേ സ്റ്റേഷനില്‍ ഇനി ബാഗ് ചുമക്കേണ്ട… ചക്രവണ്ടി റെഡി

ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേ പുതിയ സേവനം ‘ബാഗ് ഓണ്‍ വീല്‍സ്’ ആരംഭിക്കുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടുകൂടി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കുന്നതിന്റെ ആവശ്യമില്ല. യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുള്ള സൗകര്യം ലഭിക്കും. ബിഒഡബ്യൂ ആപ്പ് വഴിയാണ് റെയില്‍വേ ഈ സേവനം നടപ്പിലാക്കുന്നത്. ബിഒഡബ്യൂ ആപ്ലിക്കേഷനില്‍നിന്നു തന്നെ യാത്രക്കാര്‍ക്ക് ഇനി ലഗേജ് ബുക്കിങ് നടത്താം. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

Related Articles

Back to top button