പാലക്കാട്: സംസ്ഥാനത്ത് പെയ്ത അപ്രതീക്ഷിത മഴ രണ്ടാഴ്ച്ച വരെ നീണ്ടു നില്ക്കാന് സാധ്യത. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
കാലവര്‍ഷത്തിന്റെ അവസാന നാളുകളില്‍ എത്തിയ ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും കാരണം ഇത്തവണ തുലാവര്‍ഷം വൈകിയാണ് എത്തിയത്. മഴ പതിവില്‍ കുറയുകയു ചെയ്തു.
ഇപ്പോള്‍ എത്തിയ മഴക്ക് കാരണം സമുദ്ര ജലത്തിന്റെ അനുകൂല താപനിലയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഉഷ്ണമേഖല പ്രദേശത്തെ കാലാവസ്ഥയില്‍ ആഴ്ച്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നിലനില്‍ക്കാറുള്ള മാഡം ജൂലിയന്‍ ആന്തോളനം എന്ന് വിളിക്കുന്ന പ്രതിഭാസം കിഴക്കോട്ട് സഞ്ചരിക്കുന്നതും അപ്രതീക്ഷിതമഴക്ക് കാരണമായി.
ഈ സുമുദ്ര സംയോജിത പ്രതിഭാസം ശരാശരി രണ്ട് മാസം വരെ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് തൂത്തുക്കുടി ഭാഗത്ത് വലിയ തോതില്‍ കാര്‍മേഘങ്ങള്‍ നിലനില്ക്കുക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി കേരളത്തില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട് എന്നും കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമമായി കടലാക്രമണത്തിനും സാധ്യതയുണ്ട്. ഏകദേശം 1.8 മീറ്റര്‍ പൊക്കത്തില്‍ തിര ഉയരാന്‍ സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പല പ്രദേശങ്ങളിലും ഇതിന്റെ ഫലമായി വെള്ളം കയറാനാണ് സാധ്യത.