BREAKING NEWSKERALALATESTNEWSUncategorized

സംസ്ഥാനത്ത് മഴ ദുര്‍ബലമായി, അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനമൊട്ടാകെ പ്രളയസമാനമായി പെയ്ത കനത്ത മഴയുടെ ശക്തി കുറഞ്ഞു. മഴ ദുര്‍ബലമായ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി വടക്കന്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വയനാട് ഒഴികെയുളള വടക്കന്‍ മേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. കൊച്ചിയില്‍ ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷമാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ മേഖലയ്ക്ക് പുറമേ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുളള മറ്റു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ പാലക്കാട്, കാസര്‍കോട്, വയനാട് ഒഴികെയുളള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button