രാജമല പെട്ടിമുടിയില്‍ അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. ഇതോടെ പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയില്‍ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുള്‍പൊട്ടല്‍ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തില്‍ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
അപകടത്തിപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങിയവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു.